ലണ്ടൻ; ആയിരക്കണക്കിന് ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കാഡ്ബറി. യുകെയിലെ സ്റ്റോറുകളിൽ നിന്നാണ് ആയിരക്കണക്കിന് ചോക്ലേറ്റുകൾ തിരിച്ചുവിളിച്ചത്.
ലിസ്റ്റീരിയ രോഗബാധയെ തുടർന്നാണ് കാഡ്ബറിയുടെ ഈ നടപടി. ഈ ബാച്ചുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയ ആളുകൾക്ക് അവ കഴിക്കരുതെന്നും പകരം റീഫണ്ടിനായി തിരികെ നൽകണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
യുകെയുടെ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി ഉപഭോക്താക്കളോട് ഉൽപ്പന്നങ്ങളുടെ എക്സ്പയറി ഡേറ്റ് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രഞ്ചി, ഡെയിം, ഫ്ലേക്ക്, ഡയറി മിൽക്ക് ചങ്ക്സ് എന്നിവയെക്കുറിച്ച് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലിസ്റ്റീരിയ അണുബാധ എന്നത് ഭക്ഷണത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ്. സാധാരണയായി മലിനമായ ഭക്ഷണം കഴിക്കുന്നത് മൂലമാണ് ബാക്ടീരിയകൾ ശരീരത്തിൽ എത്തുന്നത്.
Discussion about this post