ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. കോൺഗ്രസിന്റേതിൽ നിന്ന് വിഭിന്നമാണ് ശശി തരൂരിന്റെ അഭിപ്രായം.
പാവനമായ പരമാധികാരത്തിന്റെയും ധർമ്മ സംസ്ഥാപനത്തിന്റെയും പ്രതീകം എന്ന നിലയിൽ ചെങ്കോലിനെ കാണുന്ന സർക്കാർ നിലപാട് ശരിയാണെന്ന് തരൂർ പറഞ്ഞു. നേരിട്ട് മൗണ്ട് ബാറ്റൺ ചെങ്കോൽ കൈമാറിയതിന് തെളിവില്ല. എന്നാൽ, പൈതൃകത്തിന്റെ പ്രതീകമെന്ന നിലയിൽ ചെങ്കോലിനെ സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ശക്തിയുടേയും അധികാരത്തിന്റെയും പ്രതീകമായ ചെങ്കോൽ സ്ഥാപിച്ചത് ലോക്സഭയിലാണ്. ജനങ്ങളുടെ നിയമ നിർമ്മാണ സഭയിലാണ് സ്ഥാപിച്ചത് . അതുകൊണ്ട് തന്നെ പരമാധികാരം സഭയ്ക്കാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി.
പാവനമായ പരമാധികാരത്തിൻറെയും ധർമ സംസ്ഥാപനത്തിൻറെയും തുടർച്ചയുടെ പ്രതീകം എന്ന നിലയിൽ ചെങ്കോലിനെ കാണുന്ന സർക്കാർ നിലപാട് ശരിയാണെന്നും തരൂർ പറയുന്നു. ദൈവികമായ പിന്തുടർച്ചയായല്ല, ജനങ്ങളുടെ പേരിലാണ് ഭരണഘടന സ്വീകരിക്കപ്പെട്ടതെന്നും, പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും അത് പാർലമെൻറിലാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും രാജകീയ വിശേഷാധികാരം കൽപ്പിക്കുന്നതു ശരിയല്ലെന്നുമുള്ള പ്രതിപക്ഷ വാദവും യുക്തിസഹമാണെന്നും തരൂർ പറയുന്നുണ്ട്. അതിനുശേഷമാണ് ഭൂതകാലത്തിൻറെ പ്രതീകമെന്ന നിലയിൽ ചെങ്കോലിനെ സ്വീകരിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.
”ചെങ്കോൽ സ്ഥാപിച്ചത് എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും അതിന് തക്കതായ ന്യായീകരണങ്ങൾ ഉണ്ടെന്നാണ് തനിക്ക് തോന്നുന്നത്. ധർമ്മത്തിന്റെ ഭരണവും പാരമ്പര്യവുമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അത് ശരിയാണ്. ഇതിനെ എതിർക്കുന്ന പ്രതിപക്ഷം പറയുന്നത് പരമാധികാരം ജനങ്ങൾക്കാണെന്നാണ്. രാജാധികാരത്തിന്റെ കൈമാറ്റമല്ല എന്നാണ്. ഇതും ശരിയാണ്. തർക്കം ഒഴിവാക്കി അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ സ്വീകരിക്കുക എന്നതാണ് നല്ലത്. ചെങ്കോൽ ശക്തിയുടേയും പരമാധികാരത്തിന്റെയും പ്രതീകമാണ്. അത് ലോക്സഭയിൽ സ്ഥാപിക്കുമ്പോൾ അതിനർത്ഥം ജനങ്ങളിലാണ് പരമാധികാരം സ്ഥിതി ചെയ്യുന്നതെന്നാണ്. ഭൂതകാലത്തിൽ നിന്ന് ചെങ്കോലിനെ വർത്തമാനകാലത്തിന്റെ മൂല്യങ്ങൾ ഉറപ്പിക്കാനായി നമുക്ക് സ്വീകരിക്കാവുന്നതാണെന്നായിരുന്നു ശശി തരൂരിൻ്റെ പരാമർശം.
Discussion about this post