ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് കാമുകനെ തേടി രാജ്യത്തെത്തി, പിന്നീട് ഹിന്ദുമതം സ്വീകരിച്ച പാക് യുവതിയെ തിരികെ നൽക്കിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. യുപി സ്വദേശിയായ സച്ചിന്റെ ഭാര്യ സീമ ഹൈദർ പാകിസ്താനിലേക്ക് തിരികെ പോകില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉർദു ഭാഷയിൽ ഭീഷണി മുഴക്കിക്കൊണ്ട് ചിലർ രംഗത്തെത്തുന്നത്. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഭീഷണി കോൾ വന്നത്.
ഇന്ന് വൈകീട്ടോടെയാണ് കോൾ വന്നത്. ” സീമ ഹൈദർ തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ ഇതിന്റെ ഭവിഷ്യത്ത് ഭാരതം അനുഭവിക്കേണ്ടി വരും. 26/11 ഭീകരാക്രമണത്തിന് സമാനമായ തീവ്രവാദി ആക്രമണത്തിന് എല്ലാവരും തയ്യാറായി ഇരുന്നോളൂ. ഇതിനെല്ലാം കാരണം ഉത്തർപ്രദേശ് സർക്കാറായിരിക്കും” എന്നാണ് ഭീഷണി കോളിൽ പറഞ്ഞത്.
സംഭവത്തിൽ മുംബൈ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്. മുംബൈ പോലീസ് കൺട്രോൾ റൂമിൽ ഇത്തരം കോളുകൾ അടിക്കടി വരാറുണ്ടെങ്കിലും പോലീസ് ഇക്കാര്യം പരിശോധിച്ചുവരികയാണ്.
2019 ലാണ് പാകിസ്താൻ സ്വദേശിയായ സീമയും യുപി സ്വദേശിയായ സച്ചിനും പബ്ജിയിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. അടുത്തിടെയാണ് നാല് മക്കളെയുംകൂട്ടി സീമ നേപ്പാൾ വഴി ഇന്ത്യയിലേക്ക് എത്തിയത്. തുടർന്ന് പോലീസ് ഇരുവരെയും പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഹിന്ദു മതം സ്വീകരിച്ച സീമ സച്ചിന്റെ വീട്ടിലെ അംഗമായി മാറിയിരിക്കുകയാണ്. ഇനി പാകിസ്താനിലേക്ക് തിരികെ പോകുന്നില്ല എന്ന തീരുമാനിത്തിലാണ് സീമ.
Discussion about this post