ചണ്ഡിഗഢ്: ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി. അൻപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ നൂഹിൽ ഹൈന്ദവ വിശ്വാസികൾ നടത്തിയ ജലാഭിഷേക യാത്രയ്ക്ക് നേരെ മുസ്ലീം തീവ്രവാദികൾ കല്ലേറും ആക്രമണവും നടത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. മൂന്ന് മണിക്കൂറോളം പ്രദേശത്ത് മതമൗലിക വാദികൾ അഴിഞ്ഞാടുകയായിരുന്നു.
ഒരു ഹോം ഗാർഡ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തത്. നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, റെവാരി ജില്ലകളിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നൂഹിലും ഫരീദാബാദിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്കും വിലക്കേർപ്പെടുത്തി. സൊഹ്ന, പട്ടൗഡി, മനേസർ എന്നിവിടങ്ങളിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയിട്ടുണ്ട്.
ഒരു വിഭാഗം മുസ്ലീം തീവ്രവാദികൾ നൂഹിലെ ഖെദ്ല മോഡിൽ ഘോഷയാത്ര തടയുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. രണ്ട് ഹോം ഗാർഡുകൾക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് പേർ വെന്റിലേറ്ററിലാണെന്നും മന്ത്രി പറഞ്ഞു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൊഹ്നയിൽ സർക്കാർ സമാധാന യോഗം വിളിച്ചിട്ടുണ്ട്. ബദ്കാലി ചൗക്കിൽ ഉൾപ്പെടെ സംഘർഷം തുടർന്നു. ഇവിടുത്തെ നിരവധി കടകൾ അഗ്നിക്കിരയാക്കി. നൂഹിൽ മാത്രം 13 കമ്പനി അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചതായി സർക്കാർ പറഞ്ഞു. ആറ് കമ്പനി സേന കൂടി പ്രദേശത്ത് എത്തും. സംഘർഷമേഖലകളിൽ സമാധാനം പുനസ്ഥാപിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post