ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കലിനെ ഈ വര്‍ഷത്തെ ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയിലും അഭയാര്‍ത്ഥി പ്രശ്നത്തിലും സ്വീകരിച്ച നിര്‍ണ്ണായക നിലപാടുകള്‍ മുന്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പെന്ന് ടൈം മാഗസിന് അറയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി, അമേരിക്കന്‍ റിപ്പബഌക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തുടങ്ങി എട്ട് പേരുടെ ലഘുപട്ടിക തിങ്കളാഴ്ച ടൈം മാഗസിന് പ്രസിദ്ധീകരിച്ചിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് മെര്‍ക്കല്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ തുടങ്ങി 58 പേര് ഈ വര്‍ഷത്തെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാന പട്ടികയില്‍ ഇടം പിടിച്ചില്ല.
Discussion about this post