തൃശൂർ :കൂട്ടുകാരന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു. അതിന്റെ പ്രതികാരത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി സ്വദേശി പാലക്കുന്നില്‍ വീട്ടില്‍ സനോജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂട്ടുകാരന്റെ ഭാര്യയെ ശല്യം ചെയ്തത് സജീർ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സനോജിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി സജീറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതിയാണ് സനോജ്. കേസിൽ മറ്റു പ്രതികളായ കൈപ്പറമ്പ് സ്വദേശി സയ്യിദ് അബ്ദുറഹ്മാനേയും എയ്യാല്‍ സ്വദേശി രാഹുലിനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ വിയ്യൂർ സബ് ജെയിലിൽ റിമാന്റിൽ ആണ്. സനോജ് ഒളിവില്‍ കഴിഞ്ഞ കൊടുങ്ങല്ലൂരിലും പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ മാസം പതിനഞ്ചിനാണ് പന്നിത്തടത്ത് കോഴിക്കട നടത്തിയിരുന്ന സജീറിനെ കടയിൽ വെച്ച് പ്രതികള്‍ വെട്ടി കൊലപ്പെടുത്താനായി ശ്രമിച്ചത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ സജീറിന് ഗുരതര പരുക്ക് പറ്റി. രണ്ട് കൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.
ആക്രമണത്തിന് ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിലുള്ളവരെ പിടികൂടുമെന്ന് എരുമപ്പെട്ടി പൊലീസ് അറിയിച്ചു.ഇന്‍സ്പെക്ടര്‍ റിജില്‍ എം. തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
Discussion about this post