തിരുവനന്തപുരം: സപ്ലൈകോയിലെ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിൽ വിചിത്ര ന്യായീകരണവുമായി ഭക്ഷ്യവകുപ്പ്. സാധനങ്ങൾക്ക് വില കൂട്ടില്ലെന്ന് വാഗ്ദാനം നൽകിയിരുന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. എന്നാൽ ഇത് 2021 ലെ പുതിയ സർക്കാരാണെന്നുമാണ് ഭക്ഷ്യമന്ത്രി അനിൽ വിശദീകരണം. സപ്ലൈകോയിൽ നിന്നും ലഭിക്കുന്ന 13 ഇനങ്ങളുടെ വിലയാണ് കുത്തനെ കൂട്ടിയത്.
സപ്ലൈകോയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ ഉള്ളത്. ഇതേ തുടർന്നാണ് സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. 2016 ലെ എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രികയിലാണ് സാധനങ്ങൾക്ക് വില കൂട്ടില്ലെന്ന് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇത് 2021 ലെ സർക്കാർ ആണെന്നും അനിൽ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് അവശ്യസാധനങ്ങൾക്ക് വില വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. കടല, പരിപ്പ് തുടങ്ങി സാധരണക്കാർ സപ്ലൈകോയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന സാധനങ്ങൾക്കാണ് വില കൂട്ടിയിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്
Discussion about this post