പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫിസ് സയീദ്. മോദിയെ അധിക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പാക് സന്ദര്‍ശനത്തോടുള്ള ഹഫീദ് സയീദിന്റെ പ്രതികരണം.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മോദിയെ പാകിസ്ഥാന് സ്വീകരിക്കരുതായിരുന്നു എന്ന് പറയുന്നുണ്ട്. ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ മോദി പാകിസ്ഥാനെ തകര്‍ക്കുമെന്ന് പറഞ്ഞതായും സയീദ് വീഡിയോയില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പാകിസ്ഥാനാണ് തീവ്രവാദത്തിന് കാരണമെന്ന് മോദി പറഞ്ഞതായി സയീദ് വീഡിയോയില്‍ ആരോപിക്കുന്നു.
Discussion about this post