ദക്ഷിണേന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് നാനി. നാനിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഹായ് നന്നാ’ റിലീസിന് തയ്യാറെടുക്കുകയാണ്. സീതാരാമം എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ മൃണാൾ താക്കൂർ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഡിസംബർ ഏഴിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
‘ഹായ് നന്നാ’ ഒരു വൈകാരികമായ യാത്രയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ശൗര്യുവ് വ്യക്തമാക്കി. ഒരു അച്ഛനും മകളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ കഥയായാണ് ചിത്രം ഒരുക്കുന്നത്. ബേബി കിയാര ആണ് ഈ ചിത്രത്തിൽ നാനിയുടെ മകളായി വേഷമിടുന്നത്. ശൗര്യുവിന്റെ ആദ്യ ചിത്രമാണ് ഹായ് നന്നാ.
മലയാളി സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. സാനു വർഗീസ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വൈര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മോഹൻ ചെറുകുരി, ഡോ. വിജേന്ദർ റെഡ്ഡി ടീഗാല, മൂർത്തി കെ എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post