വയനാട് : സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. കടുവയുടെ ആക്രമണത്തിൽ കൂടല്ലൂർ സ്വദേശി പ്രജീഷ് ആണ് കൊല്ലപ്പെട്ടത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം സംബന്ധിച്ചകാര്യത്തിൽ തീരുമാനം എടുക്കും. ഇന്നലെ വൈകീട്ടോടെയായിരുന്നു പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെ പാടത്ത് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. എന്നാൽ ഏറെ വൈകിയും തിരിച്ചെത്തിയില്ല. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ കടുവ ഭക്ഷിച്ചിരുന്നു.
അതേസമയം സംഭവത്തിൽ നാട്ടുകാരിൽ നിന്നും ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്. കടുവയെ കെണിവച്ച് പിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനാൽ ഈ ആവശ്യം പരിഗണിച്ച് കടുവയ്ക്കായി കെണിയൊരുക്കും. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.
Discussion about this post