ന്യൂഡൽഹി: ആർബിഐ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് ബോംബ് ഭീഷണി.ആർബിഐ (RBI), എച്ച്ഡിഎഫ്സി ബാങ്ക് (HDFC bank) ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾക്കാണ് ബോംബ് ഭീഷണി ഭീഷണി. മുംബൈയിൽ 11 ഇടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന വസന്ദേശമാണ് ലഭിച്ചത്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ആർ.ബി.ഐയിൽ ഉൾപ്പടെ പ്രമുഖ ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കുകൾ വലിയ അഴിമതി നടത്തിയിട്ടുണ്ട്. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിനും ധനകാര്യമന്ത്രി നിർമലസീതാരാമനും അഴിമതിയിൽ പങ്കുണ്ട്. ബാങ്കിങ് മേഖലയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്നും ഇമെയിൽ സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്.സന്ദേശത്തിൽ പറഞ്ഞ സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു. [email protected] എന്ന ഇമെയിൽ ഐഡി വഴിയാണ് ഭീഷണി സന്ദേശം വന്നത്. മുംബൈയിലെ എംആർഎ മാർഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണിയെ കുറിച്ചുള്ള അന്വേഷണം നിലവിൽ നടക്കുകയാണ്. ഭീഷണി അവഗണിക്കരുതെന്നും ഈ ഇമെയിൽ സന്ദേശത്തിൽ പറയുന്നുണ്ട്.
Discussion about this post