തിരുവനന്തപുരം: ആൺസുഹൃത്തിനൊപ്പം വർക്കലയിലെത്തിയ യുവതി ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.
ആൺസുഹൃത്തായ ബസന്ത് ഉൾപ്പെടെ മൂന്ന് യുവാക്കൾക്കൊപ്പമാണ് യുവതി പ്രദേശത്ത് എത്തിയത്. ഇവിടെ നിന്നുകൊണ്ട് ഐസ്ക്രീം കഴിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതയായ യുവതി ഓടി താഴേക്ക് ചാടുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. ഹെലിപാഡിന് അടുത്തുള്ള ടൂറിസം പോലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നായിരുന്നു യുവതി താഴേക്ക് ചാടിയത്. ഏകദേശം 30 അടി താഴ്ച്ചയിലേക്കാണ് യുവതി ചാടിയത്. ഉടനെ തന്നെ യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി ഇവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. വീഴ്ചയിൽ അമിതയ്ക്ക് സരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post