ഡല്‍ഹി: സുനന്ദാപുഷ്കറിന്റെ കൊലപാതകവുമായി ബന്ധെപ്പെട്ട് ശശി തരൂര്‍ എംപി നല്കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തരൂരിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ജനുവരി 19ന് ആദ്യം ചോദ്യം ചെയ്തപ്പോള്‍ തരൂര്‍ പറഞ്ഞ കാര്യങ്ങളും കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. തരൂരിന്റെ പരിചാരകര്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തത്. തരൂര്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക്, ഫോണ്‍, ഇമെയില്‍ സന്ദേശങ്ങള്‍ എന്നിവയിലെ രണ്ടു ജീഗാബൈറ്റ് വരുന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം പൊലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
്തേസമയം കൊച്ചി ഐ.പി.എല്‍ ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും മുംബയിലെത്തിയിട്ടുണ്ട്.
സുനന്ദാ പുഷ്കറിന് 75 കോടി രൂപയുടെ ഓഹരി വാഗ്ദാനം ചെയ്തതു സംബന്ധിച്ച് ടീം ഉടമകളായിരുന്ന റെണ്ടവൂ സ്പോര്‍ട്സ് വേള്‍ഡുമായി ബന്ധപ്പെട്ടവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
Discussion about this post