ന്യൂഡൽഹി : വികസിത ഭാരതം കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ യാത്രയിൽ സൈന്യത്തിന്റെ നിർണായക പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സമ്മർപ്പണവും വീര്യവും നമ്മൾ എടുത്ത് പറയേണ്ടതാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. 77 മത് സൈനിക ദിനത്തോടുനുന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ ആർമി , സർവീസിൽ നിന്ന് വിരമിച്ചവർ എന്നിവരുടെ കുടുംബാംഗങ്ങൾക്കും അദ്ദേഹം സൈനികദിനത്തിൽ ആശംസകൾ അറിയിച്ചു. എല്ലാ വർഷവും ജനുവരി 15 നാണ് സൈനിക ദിനം ആചരിക്കുന്നത്. ഇതിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ സ്ഥാപക ദിനവും ഇന്ത്യയുടെ സൈനിക സ്വാതന്ത്ര്യം ആഘോഷിക്കുകയുമാണ് ചെയ്യുന്നത്. 1949ൽ ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ ഫ്രാൻസിസ് റോയ് ബുച്ചർ, ആദ്യത്തെ ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡിംഗ് ചുമതല ലെഫ്റ്റനന്റ് ജനറൽ കൊടന്ദേര എം. കരിയപ്പയ്ക്ക് (പിന്നീട് ഫീൽഡ് മാർഷൽ) കൈമാറിയ ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ജനുവരി 15 ന് ഇന്ത്യ കരസേനാ ദിനം ആഘോഷിക്കുന്നത് .
നിസ്വാർത്ഥമായ സമർപ്പണം, സാഹോദര്യം, ഏറ്റവും പ്രധാനമായി ദേശസ്നേഹം എന്നിവയുടെ ഉയർന്ന നിലവാരം പുലർത്തിയ നമ്മുടെ രാജ്യത്തെ യോദ്ധാക്കളുടെ നേട്ടങ്ങളെ ആദരിക്കുന്ന ദിവസമാണിത്. , ചൈന, റഷ്യ, അമേരിക്ക തുടങ്ങിയ വൻശക്തികളുമായി മത്സരിക്കുന്ന, ലോകത്തിലെ ഏറ്റവും മികച്ച സൈന്യങ്ങളിൽ ഒന്നാണ് ഇപ്പോൾ ഇന്ത്യൻ സൈന്യം എന്നതിൽ ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാം.
വൈവിധ്യമാർന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കരസേനയുടെ കഴിവും ഉയർന്ന സേവന നിലവാരവും മോദി എടുത്തുപറഞ്ഞു.’കാലങ്ങൾ മാറുന്നതിനനുസരിച്ച് ഇന്ത്യൻ സൈന്യം മാറ്റത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നത്. സൈനിക സേനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ തന്ത്രപരമായ ശേഷി വർദ്ധിപ്പിക്കുന്നതിനും പ്രതിരോധ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കഴിഞ്ഞ ദശകത്തിൽ അഭൂതപൂർവമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആത്മനിർഭർ’, ‘വികസിത ഭാരതം എന്നിവ കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ സായുധ സേനയുടെ നിശ്ചയദാർഢ്യവും ശക്തമായ ഇച്ഛാശക്തിയും പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു . കൂടാതെ സായുധ സേനയുടെ ത്യാഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, നമ്മുടെ സൈനികരുടെ വീര്യം, ധൈര്യം, ത്യാഗം, എന്നിവയെ രാജ്യം നന്ദിയോടെ സ്മരിക്കുന്നു. സൈനിക ദിനത്തിന്റെ ഈ സുപ്രധാന അവസരത്തിൽ, ധീരരായ രക്തസാക്ഷികൾക്ക് എല്ലാ രാജ്യവാസികൾക്കും വേണ്ടി ഞാൻ അഭിവാദ്യം ചെയ്യുന്നു എന്ന് മോദി പറഞ്ഞു,
Discussion about this post