കൊച്ചി: തന്റെ ഗുരുവായൂർ സന്ദർശനത്തിനിടെ കേരള ജനത പ്രകടിപ്പിച്ച സ്നേഹത്തിലും ഊഷ്മളതയിലും മനസ്സ് നിറഞ്ഞ് നരേന്ദ്ര മോദി.
” അതിരാവിലെ ആയിരിന്നു , എന്നിട്ടും ഗുരുവായൂരിൽ ആളുകൾ എന്നെ അനുഗ്രഹിക്കാൻ ധാരാളമായി എത്തിയിരുന്നു. ഈ ഊഷ്മളത ഞാൻ വിലമതിക്കുന്നു, ജനങ്ങൾക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഇത് എന്നെ പ്രേരിപ്പിക്കുന്നു,” സമൂഹമാധ്യമമായ എക്സിൽ കൂടെ പുറത്തു വിട്ട ഒരു പോസ്റ്റിൽ രാജ്യത്തിൻറെ പ്രധാന സേവകൻ പറഞ്ഞു
രാവിലെ 7.30 ന് കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് ഗ്രൗണ്ടിൽ തടിച്ചു കൂടിയത്.
അദ്ദേഹം ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും സോപാനത്തിൽ നെയ്യും താമരയും അർപ്പിക്കുകയും ചെയ്തു. 30 മിനിറ്റോളം പ്രധാനമന്ത്രി മോദി ക്ഷേത്രത്തിൽ ചെലവഴിച്ചു.
കേരള സന്ദർശന വേളയിൽ 4000 കോടിയിലധികം ചിലവ് വരുന്ന മൂന്ന് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിലെ (CSL) ന്യൂ ഡ്രൈ ഡോക്ക് (NDD); CSL-ന്റെ അന്താരാഷ്ട്ര കപ്പൽ നന്നാക്കൽ സൗകര്യം (ISRF); കൂടാതെ കൊച്ചിയിലെ പുതുവൈപ്പീനിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയാണത് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുടെ തുറമുഖങ്ങൾ, ഷിപ്പിംഗ്, ജലപാതകൾ എന്നിവ പരിവർത്തനം ചെയ്യാനും അതിൽ ശേഷിയും സ്വയംപര്യാപ്തതയും വളർത്തിയെടുക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഉത്ഘാടനം ചെയ്യുന്ന ഈ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ.
ഈ 3 പദ്ധതികൾ കമ്മീഷൻ ചെയ്യുന്നതോടെ രാജ്യത്തിന്റെ കപ്പൽനിർമ്മാണ, അറ്റകുറ്റപ്പണികളുടെ ശേഷിയും അനുബന്ധ വ്യവസായങ്ങൾ ഉൾപ്പെടെയുള്ള ഊർജ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയ്ക്കും ഉത്തേജനം ലഭിക്കും.
പദ്ധതികൾ കയറ്റുമതി ഇറക്കുമതി വ്യാപാരം വർധിപ്പിക്കുകയും ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുകയും സാമ്പത്തിക വളർച്ചയെ നയിക്കുകയും നിരവധി ആഭ്യന്തര, അന്തർദേശീയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാൻ പര്യാപ്തമാണ്.
കേരളത്തിൽ ബി ജെ പി ക്ക് ഒരു സീറ്റ് പോലും ഇല്ലാഞ്ഞിട്ടും, ബി ജെ പി ക്ക് ഇന്ത്യ ഭരിക്കാൻ കേരളത്തിൽ നിന്നുള്ള സീറ്റുകൾ ആവശ്യമില്ലാഞ്ഞിട്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി കേരളത്തോട് കാണിക്കുന്ന താല്പര്യംപ്രശംസനീയവും സമാനതകളില്ലാത്തതുമാണ്
Discussion about this post