നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനില്‍ പായസം വില്‍ക്കുകയാണോ. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
സത്യത്തില്‍ ഇത് പാകിസ്താനിലെ സഹിവാളിലുള്ള 53കാരനായ സലിംബഗ്ഗയാണ്. ഡൊണാള്‍ഡ് ട്രംപുമായുള്ള രൂപസാദൃശ്യമാണ് ഇയാളെ വ്യത്യസ്തനാക്കുന്നത്. പാകിസ്താന്റെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയായ സഹിവാളിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ എല്ലാദിവസവും സലിം തന്റെ പായസക്കട തുറക്കും.
ഡൊണാള്‍ഡ് ട്രംപിന്റെ രൂപവും കിടിലന്‍ ഗാനവുമാണ് ബഗ്ഗയുടെ പ്രശസ്തി വര്‍ധിപ്പിച്ചത്, ദിനം തോറും നിരവധി ആളുകളാണ് ഇദ്ദേഹത്തിനൊപ്പം സെല്‍ഫി എടുക്കാനായി തിരക്കുകൂട്ടുന്നത്. ഇക്കാര്യത്തില്‍ ബഗ്ഗയുടെ പ്രതികരണം ഇങ്ങനെയാണ്. ‘ എനിക്ക് വളരെ സന്തോഷം തോന്നുന്നു. പാകിസ്താനിലേക്ക് വരാന്‍ പ്രസിഡന്റ് ട്രംപ് സാഹിബിനെ ഞാന്‍ ക്ഷണിക്കുകയാണ്. ഇവിടെ വരികയും എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുകയും വേണം’.
ഇന്റര്‍നെറ്റില്‍ വൈറലായ ട്രംപിന്റെ ഈ അപരനെക്കുറിച്ച് നിരവധി ആളുകളാണ് ചര്‍ച്ച ചെയ്യുന്നത്.
Discussion about this post