കണ്ണൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി അല്പത്തരം ആണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുരക്ഷാ കാറ്റഗറി മാറ്റിയില്ലെങ്കിലും ഗവർണർ കേരളത്തിൽ സുരക്ഷിതൻ തന്നെയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ഗവർണർ പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയപ്പോൾ ഒരു കുടയും വെള്ളവും കൊടുത്ത് അവിടെത്തന്നെ ഇരുത്തണമായിരുന്നു എന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
” ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് തന്നെ അപമാനമാണ്. കേരളത്തിൽ പലരും പ്രതിഷേധം നേരിട്ടിട്ടുണ്ട് പക്ഷേ ഇതുപോലെ ലക്കും ലഗാനും ഇല്ലാതെ അഴിഞ്ഞ് അടന്ന മറ്റ് ആരും ഇതുവരെ ഉണ്ടായിട്ടില്ല. ഗവർണർ പദവിയോടുള്ള ആദരവ് ഞങ്ങളുടെ ദൗർലഭ്യമായി കാണരുത്. ആ പദവി ആവശ്യമില്ലാത്തതാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ സമർപ്പിക്കുകയാണ്” എന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
ഗവർണർ റോഡരികിൽ ഇരുന്ന് പ്രതിഷേധിച്ചത് ക്രിമിനൽ കുറ്റമാണെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. ” ഇന്ത്യയിൽ മറ്റൊരിടത്തും ഈ പേക്കൂത്ത് കാണാൻ ആവില്ല. ഗവർണറുടെ ഈ നാടകം ഇടതുമുന്നണിയുടെ ജനപിന്തുണ വർദ്ധിപ്പിക്കും. പ്രതിപക്ഷം നടത്തുന്നത് പറഞ്ഞ് ശീലിച്ച വിമർശനമാണ്. ഗവർണർക്ക് പ്രതിപക്ഷ നേതാവിന്റെ ഉപദേശം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം” എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
Discussion about this post