കോഴിക്കോട് : വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു വഴിയിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലത്താണ് 14 വയസ്സുകാരി ആയ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്. വീട്ടിൽ നിന്നും അമ്മയുമായി വഴക്കിട്ട് പിണങ്ങി വീടുവിട്ട് ഇറങ്ങിയ പെൺകുട്ടിയായിരുന്നു പീഡിപ്പിക്കപ്പെട്ടത്.
സംഭവത്തെ തുടർന്ന് കൊടുവള്ളി സ്വദേശിയായ അജ്മൽ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും കണ്ടെത്തിയ അജ്മൽ സൗഹൃദം ഭാവിച്ച് അടുത്തു കൂടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഇയാൾ മുക്കത്തുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനുശേഷം പെൺകുട്ടിയെ അജ്മൽ മുക്കത്ത് വഴിയിൽ ഉപേക്ഷിച്ചു. കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് വൈകാതെ തന്നെ അജ്മലിനെ പിടികൂടുകയായിരുന്നു.
Discussion about this post