തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലെ വെളളായണി ദേവീ ക്ഷേത്രത്തിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് കുടിശ്ശിക ഉണ്ടായിരുന്നത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ചയായിരുന്നു ബില്ല് അടയ്ക്കേണ്ടിയിരുന്ന അവസാന ദിവസം. എന്നാൽ അന്നും ബില്ല് അടച്ചില്ല. ഇതോടെ കെഎസ്ഇബി ജീവനക്കാർ എത്തി ഫ്യൂസ് ഊരുകയായിരുന്നു. ഇതേ തുടർന്ന് ജനറേറ്റർ ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നത്.
അതേസമയം ക്ഷേത്രത്തിലെ വൈദ്യുതി ബിൽ അടയ്ക്കേണ്ടത് ദേവസ്വം ബോർഡ് അല്ലെന്നാണ് സബ് ഗ്രൂപ്പ് ഓഫീസറുടെ വാദം.
കഴിഞ്ഞ കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് ഉപദേശക സമിതിയാണ് ബില്ല് കുടിശ്ശിക അടയ്ക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post