വയനാട് : മാനന്തവാടിക്ക് പിന്നാലെ സ്വത്ത് സുൽത്താൻബത്തേരി പ്രദേശത്തും കാട്ടാന ഇറങ്ങി. സുൽത്താൻബത്തേരി ഗൂഡല്ലൂർ റോഡിലെ മുക്കട്ടിയിലാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വയനാട്ടിൽ വന്യജീവി ശല്യം മൂലം സ്ഥിതിഗതികൾ രൂക്ഷമായിരിക്കുന്ന സാഹചര്യമാണ്.
മുക്കട്ടിയിൽ ജനവാസ മേഖലയിൽ ആണ് കാട്ടാന ഇറങ്ങിയത്. റോഡിലിറങ്ങിയ കാട്ടാന ഒരു മണിക്കൂറോളം സമയം ഗതാഗതം തടസ്സപ്പെടാൻ കാരണമായി. ഒടുവിൽ വനം വകുപ്പും നാട്ടുകാരും ചേർന്ന് സംഘടിച്ച് ആനയെ കാടിനുള്ളിലേക്ക് തുരത്തി. മുതുമല കടുവ സങ്കേതത്തിലെ ബിദർക്കാട് റേഞ്ചിലെ വനത്തിലേക്ക് ആണ് ആനയെ തുരത്തി ഓടിച്ചത്.
അതിനിടയിൽ കഴിഞ്ഞദിവസം ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വയ്ക്കുന്ന ദൗത്യം ഇന്നും സാധ്യമായില്ല. നിലയുറപ്പിച്ചിരിക്കുന്നത് അടിക്കാട് നിറഞ്ഞ പ്രദേശമായതിനാലാണ് മയക്കുവെടി വെക്കാൻ കഴിയാത്തത് എന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ദൗത്യം നാളെ പുലർച്ചെ വീണ്ടും ആരംഭിക്കും എന്നും വനം വകുപ്പ് വ്യക്തമാക്കി.
Discussion about this post