മരിച്ചു കഴിഞ്ഞാലും ഇനി നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് നിലനിര്‍ത്താന്‍ സാധിക്കും.ഒരാളുടെ മരണത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തുന്ന സംവിധാനം ഫേസ്ബുക്ക് ആരംഭിച്ചു കഴിഞ്ഞു.
അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് ആദ്യഘട്ടമായി ഈ സംവിധാനം ലഭ്യമാക്കുക. നിലവില്‍ മെമ്മറൈസിങ്ങ് എന്ന സംവിധാനമാണ് ഫേസ്ബുക്ക് നല്‍കിയിരുന്നത്. അത് അവസാനിപ്പിച്ചു കൊണ്ടാണ് പുതിയ സംവിധാനം. നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യു്നനതിനായി
ഒരു നോമനിയെ നിങ്ങള്‍ക്ക് നിശ്ചയിക്കാം, ലെഗസ്സി കോണ്ടാക്റ്റ് എന്നാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാളെ പറയുക. ഈ യൂസര്‍ക്ക് വേണമെങ്കില്‍ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും സാധിക്കും.
സെറ്റിംഗ്സില് സെക്യൂരിറ്റി എന്ന സംവിധാനത്തില്‍ അമേരിക്കയില്‍ ഇപ്പോള്‍ ലെഗസ്സി അക്കൗണ്ട് ആഡ് ചെയ്യാനും സാധിക്കും.
Discussion about this post