മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ മരണം. മലപ്പുറം എടക്കരയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഉച്ചക്കുളം നഗറിലെ സരോജിനി ആണ് മരിച്ചതെന്നാണ് വിവരം. കഴിഞ്ഞ 10 ദിവസത്തിനിടെ ഉണ്ടായ രണ്ടാമത്തെ കാട്ടാന ആക്രമണം ആണ് ഇത്.
രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയതാണ് ഇവർ എന്നാണ് സൂചന. ഇതിനിടെ സരോജിനി കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. സരോജിനിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post