ന്യൂഡൽഹി : കേന്ദ്രസർക്കാർ കർഷക സമരക്കാരെ കൂട്ടക്കൊല ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് എംപി എളമരം കരീം. ഇസ്രായേൽ ആയുധങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ കർഷകരെ കൂട്ടക്കൊല ചെയ്യാൻ ശ്രമിക്കുന്നത് എന്നും എളമരം കരീം ആരോപിച്ചു. കേന്ദ്രസർക്കാരിനെതിരെ ജനകീയ പ്രതിഷേധം ഉയർത്താനും എളമരം കരീം ആഹ്വാനം ചെയ്തു.
പലസ്തീൻ ജനതയെ കൊന്നുകൂട്ടുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യൻ പ്രതിരൂപമാണ് നരേന്ദ്രമോദി എന്നും എളമരം കരീം ആരോപിച്ചു. ഹരിയാന പോലീസ് നടപടിയെ തുടർന്ന് പഞ്ചാബ് അതിർത്തിയിൽ വച്ച് ഒരു കർഷക സമരക്കാരൻ മരിച്ച സാഹചര്യത്തിലാണ് എളമരം കരീമിന്റെ ആരോപണം.
“മോദി സർക്കാർ നടത്തുന്നത് ഫാസിസ്റ്റ് ഭീകരതയാണ്. പ്രക്ഷോഭം നടത്തുന്നവരെ കൂട്ടക്കൊല ചെയ്യാനുള്ള നീക്കം ആണ് നടത്തുന്നത്. ഇസ്രായേൽ ആയുധങ്ങൾ ഉപയോഗിച്ചാണ് കർഷക സമരക്കാരെ നേരിടുന്നത്. ഈ ഫാസിസ്റ്റ് ഭീകരതയ്ക്ക് എതിരായി ജനകീയ പ്രതിഷേധം ഉയർത്തണം” എന്നും എളമരം കരീം അഭിപ്രായപ്പെട്ടു.
Discussion about this post