സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രിയ്ക്കനുകൂലമായി മൊഴി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടെന്ന് സരിത എസ്. നായര്‍. പണം നല്‍കിയിട്ടില്ലെന്നും ശ്രീധരന് നായരെ കണ്ടിട്ടില്ലെന്നും ഡല്‍ഹി വിജ്ഞാന് ഭവനില്‍ പോയിട്ടില്ലെന്നും കമ്മീഷന് മുന്നില്‍ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം തന്നെ ഫോണില്‍ വിളിച്ചെന്ന് സരിത പറഞ്ഞു. ഫോണ്‍ സംഭാഷണം വാര്‍ത്താ ചാനലുകള്‍ പുറത്ത് വിട്ടു.
തനിക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍ നിന്ന് പലരും തന്നെ വിലക്കിയത്. ആറ് കോടി രൂപയാണ് സോളാര്‍ മെഗാ പ്രൊജക്ടിനായി പലരില്‍ നിന്ന് വാങ്ങിയത്. ഇതില്‍ മൂന്നു കോടിയുടെ കേസ് ഇപ്പോഴും താന്‍ നേരിടുന്നു. വെറും പത്ത് ശതമാനം കാര്യങ്ങള്‍ മാത്രമാണ് താന്‍ കമ്മീഷന് തുറന്ന് പറഞ്ഞിട്ടുള്ളതെന്നും സരിത പറഞ്ഞു. കൊടുത്ത പണം തിരിച്ചു കിട്ടാന്‍ ഇനി കാത്തിരിക്കാന്‍ വയ്യെന്നും അതിനാലാണ് സത്യം തുറന്ന് പറഞ്ഞതെന്നും സരിത വ്യക്തമാക്കി.
ആരെയും ബ്ലാക്ക് മെയില്‍ ചെയ്യുകയല്ല. താന്‍ കൊടുത്തപണമാണ് തിരികെ ചോദിച്ചത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം ഇതില്‍ സംഭവിച്ചത് എന്താണെന്ന് അറിയാം. എന്നിട്ടും മുഖ്യമന്ത്രി പോലും കമ്മീഷന് മുന്നിലെ വിസ്താരത്തിനിടെ തന്നെ വെറും തട്ടിപ്പ്കാരിയെന്ന് വിശേഷിപ്പിച്ചു.
മുഖ്യമന്ത്രിയും ബിജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താന്‍ ഒന്നും പറയാത്തത് അത് തന്റെ വ്യക്തി ജീവിതത്തെ ബാധിക്കുമെന്നതിനാലാണെന്നും സരിത പറഞ്ഞു. രണ്ട് ലക്ഷം രൂപ മടങ്ങിയ സാഹചര്യം മുഖ്യമന്ത്രി സൂചിപ്പിച്ചതായി താന്‍ അറിഞ്ഞു.
രണ്ടു ലക്ഷം രൂപ കൊടുക്കാനില്ലാത്ത താന്‍ എങ്ങനെ ഇത്രയും വലിയ തുക നല്‍കുമെന്ന് സ്വാഭാവികമായും ജനങ്ങള്‍ക്കും സംശയം തോന്നും. അതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചതെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സരിത ഈ കാര്യങ്ങള്‍ പറഞ്ഞത്.
Discussion about this post