പോലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ താന്‍ എഴുതിയത് 30 പേജുള്ള കത്താണെന്ന് സരിത സോളാര്‍ കമ്മീഷനില്‍. എറണാകുളം മജിസ്ട്രേറ്റിന് മുന്നില്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. മുപ്പത് പേജുള്ള കത്ത് നാല് പേജായി ചില സമര്‍ദ്ദത്തെ തുടര്‍ന്ന് ചുരുക്കിയെന്നും സരിത മൊഴി നല്കി. സരിതയുടെ അമ്മയുമായി തമ്പാനൂര്‍ രവിയും ബെന്നി ബഹനാന് എംഎല്‍എയും ഇക്കാര്യത്തില്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തി. പണം തിരികെ നല്‍കാം. കേസുകളെല്ലാം ഒത്ത് തീര്‍പ്പാക്കാം എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങള്‍. മുഖ്യമന്ത്രിയും സരിതയുടെ അമ്മയുമായി സംസാരിച്ചു. തുടര്‍ന്ന് സരിതയുടെ അമ്മയും, അന്ന് മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്റെ പിഎയും ചേര്‍ന്ന് ജയിലിലെത്തി സരിതയെ കണ്ടു. നാല്പത് മിനിറ്റോളം മൂന്ന് പേരും സംസാരിച്ചു. തുടര്‍ന്നാണ് മുപ്പത് പേജുള്ള കത്ത് താന്‍ നാല് പേജാക്കി ചുരുക്കിയത്.
കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തരുതെന്ന് അമ്മ പറഞ്ഞു. മറ്റൊരു ജീവന് നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു അമ്മയ്ക്ക്, എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രദീപ് ആണ് കൈമാറിയത്. മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് പ്രദീപ് പറഞ്ഞു.
കത്ത് അട്ടിമറിച്ചതിന് കോടികള്‍ കിട്ടിയെന്ന് മാധ്യമങ്ങള്‍ എഴുതി പക്ഷേ തനിക്കൊന്നും കിട്ടിയില്ല. എല്ലാം പ്രഹസനമായെന്നും സരിത പറഞ്ഞു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് സരിത മുഖ്യമന്ത്രിയ്ക്കും ബെന്നി ബഹന്നാന് എംഎല്‍എ, തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരെയും ഉയര്‍ത്തിയത്.
എമര്‍ജിങ് കേരളയ്ക്ക് മുന്‍പ് ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രിയെ കണ്ടു. അന്നു രാത്രി താന്‍ മുഖ്യമന്ത്രിയെ ഫോണ്‍ ചെയ്തു. പിറ്റേന്ന് എമേര്‍ജിങ് കേരള വേദിയിലെത്താന്‍ പറഞ്ഞു.
ക്ലിഫ് ഹൗസിലെത്തി താന്‍ മുഖ്യമന്ത്രിയെ കണ്ടുവെന്നും സരിത പറഞ്ഞു.
Discussion about this post