മുംബൈ : അനന്ത് അംബാനി-രാധിക മർച്ചന്റ് വിവാഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കവർന്നത് ഒരു താര പുത്രിയാണ്. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ആണ് അംബാനി വിവാഹത്തിൽ ശ്രദ്ധാകേന്ദ്രമായി മാറിയത്. അമ്മയുടെ കൈപിടിച്ച് നടന്നിരുന്ന കുഞ്ഞ് ആരാധ്യ പെട്ടെന്ന് തന്നെ വളർന്ന് അമ്മയ്ക്ക് ഒപ്പം തന്നെ ആയി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ആരാധ്യ തന്റെ പഴയ ഹെയർ സ്റ്റൈൽ മാറ്റിയതും ആരാധകർക്കിടയിൽ ശ്രദ്ധ നേടാൻ കാരണമായി. ഹെയർ സ്റ്റൈൽ മാറ്റിയതോടെ ആരാധ്യ അതിസുന്ദരിയായി മാറി എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ. മുടി ലയർ കട്ട് ചെയ്ത് അക്വാ ബ്ലൂ നിറമുള്ള സൽവാർ ധരിച്ചാണ് ആരാധ്യ അമ്മയോടൊപ്പം അനന്ത് അംബാനിയുടെ വിവാഹത്തിന് എത്തിച്ചേർന്നിരുന്നത്.
ഐശ്വര്യ റായിയും പ്രൗഢഗംഭീരമായ ലുക്കിലായിരുന്നു അംബാനി വിവാഹത്തിന് എത്തിച്ചേർന്നിരുന്നത്. ക്രിംസൺ റെഡ് നിറത്തിലുള്ള അനാർക്കലി ഗൗൺ ആയിരുന്നു ഐശ്വര്യ ധരിച്ചിരുന്നത്. ഹെവി ഹാൻഡ് വർക്കോട് കൂടിയ ഗൗണിന് ചേരുന്ന തരത്തിൽ ഹെവി നെക്ക് പീസും കമ്മലുകളും കസ്റ്റമൈസ്ഡ് ബാഗും ആയായിരുന്നു ഐശ്വര്യ അംബാനി വിവാഹത്തിന് എത്തിച്ചേർന്നിരുന്നത്.
Discussion about this post