ആലപ്പുഴ : ആലപ്പുഴയിൽ വയോധികക്ക് നേരെ ക്രൂരമായ ആക്രമണം. കായംകുളത്താണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ കയറി മുഖത്ത് മുളകു പൊടി എറിഞ്ഞ ശേഷം ബലാത്സംഗം ചെയ്തു. ക്രൂരകൃത്യത്തിന് ശേഷം ഏഴ് പവൻ സ്വർണവും കവർന്നാണ് പ്രതി മടങ്ങിയത്.
കായംകുളം സ്വദേശിനിയായ 70കാരിക്ക് നേരെയാണ് നാടിനെ നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിൽ മണിവേലിക്കടവ് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അയൽക്കാരനാണെന്ന് പറഞ്ഞാണ് പ്രതി വയോധികയുടെ വീടിന്റെ വാതിലിൽ മുട്ടിവിളിച്ചത്. വാതിൽ തുറന്ന ഉടനെ തന്നെ മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ വയോധിക തളർന്നു വീണു. തുടർന്ന് വീടിനകത്ത് കയറിയ പ്രതി ആഭരണങ്ങൾ കവർന്നശേഷം വയോധികയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പ്രതി വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ ശ്രമിച്ച മണിവേലിക്കടവ് സ്വദേശി പിടിയിലായിരിക്കുന്നത്.
Discussion about this post