തിരുവനന്തപുരം: പുതിയ മദ്യനയത്തിന് അംഗീകാരം നൽകി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.ഡ്രൈ ഡേ പൂർണ്ണമായും ഒഴിവാക്കേണ്ടെന്നാണ് തീരുമാനം. എന്നാൽ ഉപാധികളോടെ ഡ്രൈഡേയിൽ ഇളവ് നൽകും . ടൂറിസം ഡെസ്റ്റേഷൻ സെൻററുകൾ, അന്തർ ദേശീയ സമ്മേളങ്ങൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിൽ ഡ്രൈഡേയിൽ ഇളവ് അനുവദിക്കും. മുൻകൂർ അനുമതി വാങ്ങിയാൽ മാത്രം മദ്യം ഡ്രൈയിൽ വിതരണം ചെയ്യാൻ അനുമതി നൽകും.ഇതിനായി 15 ദിവസം മുൻപ് അനുമതി വാങ്ങേണ്ടതുണ്ട്. ഈ മാസം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
ഐടി കേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് അനുമതി ഉണ്ടാകും. ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കില്ല. പുതിയ നയം ഔദ്യോഗികമായി പുറത്തിറങ്ങി ശേഷം ചട്ടഭേദഗതിയിലൂടെ ലൈസൻസ് നൽകും. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കില്ല. കള്ള് ഷാപ്പുകൾ നവീകരിക്കാനുള്ള നിർദ്ദേശങ്ങളും പുതിയ മദ്യനയത്തിലുണ്ട്. വിവാദ വ്യവസ്ഥകൾ ഒഴിവാക്കിയാകും പുതിയ മദ്യനയം പ്രാബല്യത്തിൽ വരിക.
Discussion about this post