ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പ്രിയങ്ക ഗാന്ധി പല നിർണായകവിവരങ്ങളും മറച്ചുവെച്ചുവെന്ന് വെളിപ്പെടുത്തി ബി ജെ പി. അതേസമയം ഗാന്ധി കുടുംബമാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രീയ കുടുംബമെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.
“യൂണിയൻ ഓഫ് ഇന്ത്യ Vs എഡിആർ കേസിലെ സുപ്രീം കോടതി വിധി പ്രകാരം, ഏതൊരു സ്ഥാനാർത്ഥിയും അവരുടെ ക്രിമിനൽ ചരിത്രം വ്യക്തമാക്കണം. കൂടാതെ സ്ഥാനാർത്ഥിയുടെയും അവരുടെ ജീവിതപങ്കാളിയുടെയും ബന്ധുക്കളുടെയും സ്വത്തുക്കൾ വിശദമാക്കണം. അതെസമയം പ്രിയങ്ക ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ പറഞ്ഞതൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് പ്രിയങ്കാ ഗാന്ധി നടത്തിയിരിക്കുന്നത്, ബി ജെ പി വക്താവ് വെളിപ്പെടുത്തി.
തങ്ങളുടെ സമ്പത്ത് വെളിപ്പെടുത്തേണ്ട സാഹചര്യം വരുമ്പോൾ, ഭരണഘടന പാലിക്കേണ്ടെന്നും നിയമം ലംഘിക്കാമെന്നും പൊതുജനങ്ങളെ വിഡ്ഢികളാക്കാമെന്നുമാണ് അവർ കരുതുന്നത് ,” ഗൗരവ് ഭാട്ടിയ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം വിഷയത്തിൽ തൻ്റെ നിലപാട് പൊതുജനങ്ങളെ അറിയിക്കാൻ ആരോപണങ്ങളോട് പ്രതികരിക്കാൻ പ്രിയങ്ക ഗാന്ധിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post