ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റെങ്കിലും നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥികളുടെ സാധ്യാതാ പട്ടികയും സംസ്ഥാന നേതൃത്വം എ.ഐ.സി.സിക്ക് കൈമാറി.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് പീരുമേട് നല്‍കണമെന്നാണ് നിവേദനത്തിലെ ഒരു ആവശ്യം. ആദം മുത്സിക്ക് ബേപ്പൂരും വിദ്യാ ബാലകൃഷ്ണന് കോഴിക്കോട് സീറ്റും നല്‍കണം. സി.ആര്. മഹേഷിനെ കരുനാഗപ്പള്ളിയിലും ഇഫ്തിക്കറിനെ തവനൂരും മത്സരിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ഐ.ഐ.സി.സിക്ക് നല്കിയ സാധ്യതാ പട്ടികയില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് തോറ്റിരുന്ന നാല്പത് സീറ്റുകളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രധാനമായും കണ്ണ് വച്ചിരിക്കുന്നത്.
എന്നാല്‍ ഉറച്ച സീറ്റുകള്‍ വിട്ടുകിട്ടണമെന്ന ആവശ്യം കെപിസിസി അംഗീകരിക്കാനുള്ള സാധ്യത കുറവാണ്.
Discussion about this post