ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയും ഉറ്റസുഹൃത്തുമായ വെങ്കട്ടദത്ത സായിയാണ് വരൻ. രാജസ്ഥാനിലെ ഉദയ്പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഔദ്യോഗികമായി ചിത്രങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ഇരുവരുടെയും ആദ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലാവുന്നുണ്ട്. കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വധുവരന്മാരെ അനുഗ്രഹിക്കാൻ എത്തിയിരുന്നു. അദ്ദേഹം പങ്കുവച്ച ഒരു ചിത്രം മാത്രമാണ് ഇതുവരെ പുറത്തുവന്നത്. വെള്ളിയാഴ്ചമുതൽ വിവാഹച്ചടങ്ങുകൾ തുടങ്ങിയിരുന്നു. 24ന് വധൂവരന്മാരുടെ നാടായ ഹൈദരാബാദിൽ വിവാഹസൽക്കാരം നടക്കും. വെങ്കട്ടദത്ത പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. സിന്ധു ജനുവരിയിൽ വീണ്ടും കളത്തിൽ സജീവമാകും.
കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നവദമ്പതികൾക്ക് ആശംസകൾ നേർന്നു. പുതു ദമ്പതികൾ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. എല്ലാ ആശംസകളും നേരുന്നു. നല്ലൊരു ജീവിതത്തിനായി ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുന്നു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
Discussion about this post