കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകും. തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഎമ്മില്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.
വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം എളുപ്പത്തില്‍ പരിഹരിക്കാവുന്ന തര്‍ക്കവിഷയമല്ലെന്ന് സിപിഎം നേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയം സംസ്ഥാന തലത്തില്‍ തീരുമാനിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍േദശം നല്‍കുകയായിരുന്നു.
അതേ സമയം കേരള കോണ്‍ഗ്രസില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇത് വീക്ഷിച്ചുവരികയാണെന്നും കോടിയേരി പറഞ്ഞു. ഇതില്‍ ബിജെപിക്കും കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ നിലപാടെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാണിച്ച് തിരഞ്ഞെടുപ്പ് നേരിടാനാകാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
Discussion about this post