കോഴിക്കോട് : നരഭോജി കടുവ ഭീതിയിൽ ജനം നെട്ടോട്ടം ഓടുമ്പോൾ ആശ്വാസ വാക്കുകൾ പോലും പറയാതെ കോഴിക്കോട് ഫാഷൻ ഷോയിൽ പാട്ടുപാടി വനംമന്ത്രി. വയനാട് പഞ്ചാരക്കൊല്ലിയിൽനരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പും പോലീസും രാപകൽ ഇല്ലാതെ നെട്ടോട്ടം ഓടുമ്പോൾ ആണ് അവിടെ എത്താതെ കോഴിക്കോട്ട് ഫാഷൻ ഷോയിൽ പാട്ടുപാടി വനംവകുപ്പ് മന്ത്രി എ.കെശശീന്ദ്രൻ ആഘോഷിക്കുന്നത്.
നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷൻ ഫ്യൂഷൻ മെഗാ മ്യൂസിക്കൽ പ്രോഗാംകോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്. വനംവകുപ്പ്മന്ത്രി പ്രദേശത്ത് എത്താത്തതിൽ ജനങ്ങൾ കടുത്ത പ്രതിഷേധംഉയർത്തുന്നതിനിടെയാണ് മന്ത്രിയുടെ പാട്ട് പാടി ആഘോഷം.
അതേസമയം നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് ഇന്നും തുടരും. 80 അംഗആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തും. രണ്ട്കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയിൽ വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടർഅരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നും കടുവയ്ക്കായി തിരച്ചിൽനടത്തും.
നാട്ടുകാർ നടത്തി വന്ന പ്രതിഷേധം അവസാനിച്ചിട്ടുണ്ട്. നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കടുവയെപിടികൂടിയാൽ വനത്തിൽ തുറന്നു വിടില്ല, മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റും. പിടികൂടാൻ സാധിച്ചില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോചെയ്യുമെന്ന് ഉറപ്പ് നൽകി.
Discussion about this post