ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ നികുതിരഹിതമായി ലഭിച്ചാലോ? നികുതി ഇല്ലാതെ ഒരു സ്കൂട്ടർ വാങ്ങുമ്പോൾ 22,500 രൂപയാണ് ലാഭം കിട്ടുന്നത്. പക്ഷേ ഈ ഓഫർ ഉത്തർപ്രദേശിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ നികുതിരഹിതമായി ജനങ്ങൾക്ക് നൽകാനായി പ്രത്യേക സബ്സിഡി നൽകുന്നുണ്ട്. ഇതോടെ ഉത്തർപ്രദേശിൽ ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ വില ഒരു ലക്ഷത്തോളം മാത്രമാണുള്ളത്.
ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിന്റെ പവർട്രെയിൻ ആണ് പ്രധാന സവിശേഷത. ഈ വാഹനത്തിന് 4.4 കിലോവാട്ട് ഇലക്ട്രിക് ഹബ് മോട്ടോറുണ്ട്, ഇത് ചക്രങ്ങളിലേക്ക് പരമാവധി 140 Nm ടോർക്ക് നൽകുന്നു. ഈ മോട്ടോർ 2.25 കിലോവാട്ട് മണിക്കൂർ ലിഥിയം അയൺ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്കൂട്ടറിൻ്റെ ഫ്ലോർബോർഡിന് താഴെയാണ് ടിവിഎസ് ഈ ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്.
വാഹനത്തിന് ഏകദേശം 75 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. ടിവിഎസ് 5 ആമ്പിയർ ചാർജിംഗ് സോക്കറ്റിനെ പിന്തുണയ്ക്കുന്ന ഒരു പോർട്ടബിൾ ചാർജറും കമ്പനി നൽകുന്നുണ്ട്. അതിൻ്റെ സഹായത്തോടെ ഉപഭോക്താവിന് എവിടെ വച്ചും ചാർജ് ചെയ്യാം. പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ എടുക്കും. ടിവിഎസ് ഈ സ്കൂട്ടറിന് 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറൻ്റിയും നൽകുന്നുണ്ട്.
Discussion about this post