എറണാകുളം: സീരിയലുകളിലെ ഇപ്പോഴത്തെ മാറ്റങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് സിനിമാ – സീരിയൽ നിർമാതാവ് രമാദേവി. ആദ്യ കാലത്ത് ഉണ്ടായിരുന്ന സീരിയലുകളിൽ നിന്നും നിരവധി മാറ്റങ്ങൾ പുതിയ സീരിയലുകളിൽ താൻ കൊണ്ടുവന്നിട്ടുണ്ടെന്ന് രമാദേവി പറയുന്നു. സാന്ത്വനം, സാന്ത്വനം 2 എന്നിവയുൾപ്പെടെ നിരവധി മലയാളം സീരിയലുകളുടെയും ചില കന്നഡ സിനിമകളുടെയും നിർമാതാവാണ് രമാദേവി. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയാ ഗ്രൂപ്പ് ആയ ഗ്രീൻ ടിവിയുടെ സ്ഥാപകയും ചെയർപേഴ്സണും കൂടിയാണ് അവർ.
പട്ടുസാരിയുടുത്ത് അടുക്കളയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ തന്റെ സീരിയലുകളിൽ ഇപ്പോൾ കാണാറില്ലെന്ന് രമാദേവി പറയുന്നു. ആദ്യത്തെ സീരിയലുകളിലൊക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട്. എന്നാൽ, അടുത്തിടെ ചെയ്ത സാന്ത്വനം 2 ഉൾപ്പെടെയുള്ള സീരിയലുകളിൽ അങ്ങനൈയുള്ള കഥാപാത്രങ്ങളെ നിങ്ങൾക്ക് കാണാനാവില്ല. അതൊക്കെ നാച്വറലായി ചെയ്തതാണ്. ചാനലുകളുടെ ആവശ്യവും തന്റെ അഭിപ്രായവും കൂടി പരിഗണിച്ച് ഒരുമിച്ച് ഒരു തീരുമാനത്തിൽ എത്തിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യാറെന്നും രമാദേവി പറയുന്നു.
നിരവധി വിമർശനങ്ങൾ സീരിയലുകൾക്ക് നേരെ വരാറുണ്ട്. എന്നാൽ, എത്രയൊക്കെ വിമർശിച്ചാലും സീരിയലുകൾ കാണാന ആളുകളുണ്ട്.
നാൽപതു വയസിനു മുകളിലുള്ള പല ആളുകളും അവരുടെ വിനോദമാർഗമായി കാണുന്നത് സീരിയലുകളെയാണ്. ഈ മേഖലയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കളെ താൻ കണ്ടുമുട്ടാറുണ്. പല ചെറുപ്പക്കാരും സ്ക്രിപ്പുമായി ഓഫീസിലേക്ക് വരാറുണ്ട്. തനിക്ക് രണ്ട് ആൺമക്കളാണ്. അതുകൊണ്ട് തന്നെ അവരുടെ പൾസ് തനിക്കറിയാം. തന്റെ പ്രായത്തിലുള്ള ആളുകൾ എങ്ങനെയൊക്കെയാണ് ചിന്തിക്കുന്നതും തിനിക്ക് മനസിലാവുമെന്നും രമാദേവി കൂട്ടിച്ചേർത്തു.
ഇക്കാര്യങ്ങളെല്ലാം നോക്കിയാണ് അതുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നത്. തനിക്കു മുന്നിൽ അവതരിപ്പിക്കുന്നത പലരുടെയും വലിയ സ്വപ്നമായിരിക്കും. തന്റെ മക്കൾ ആരുടെയെങ്കിലും മുൻപിൽ പോയി ഇങ്ങനെ നിന്നാൽ എന്തായിരിക്കും അവസ്ഥ എന്നു ചിന്തിക്കാറുണ്ട്. അങ്ങനെ തനിക്കു ചെയ്യാൻ സാധിക്കാത്ത ചില പ്രൊജക്ടുകൾ മറ്റു നിർമാതാക്കൾക്ക് കണക്ട് ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Discussion about this post