ഡല്‍ഹി: എന്‍ഡിടിവിയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടിസ്. വിദേശനിക്ഷേപ നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടിസ്. 2030 കോടി രൂപ വിദേശഫണ്ട് സ്വീകരിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയക്ട്രേറ്റിന്റെ കണ്ടെത്തല്‍.
യുകെയിലെ അനുബന്ധ കമ്പനികളിലൂടെ 2007-10 കാലയളവില്‍ കമ്പനി വലിയ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഇതില്‍ ഫെമ നിയമംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അയച്ച നോട്ടിസ് കൈപറ്റിയതായി ചാനല്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
ചട്ടലംഘനം ഇല്ലെന്നും, വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്നും കോടതിയില്‍ ഇതു സംബന്ധിച്ച വിശദീകരണം നല്‍കുമെന്നും എന്‍ഡിവി അധികൃതര്‍ അറിയിച്ചു.
Discussion about this post