ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. പാക് ഡ്രോണാണ് എത്തിയത് എന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ഡ്രോൺ എത്തിയത്. സംഭവ സമയം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. പാകിസ്താൻ ഭാഗത്ത് നിന്നും അതിർത്തി ലക്ഷ്യമിട്ട് ഡ്രോൺ എത്തുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് അടുത്തെത്തിയതോടെ വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണയാണ് ഡ്രോണിന് നേരെ വെടിയുതിർത്തത്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിഎസ്എഫ് പരിശോധന നടത്തി. ആയുധമോ മയക്കുമരുന്നോ ഡ്രോൺ ഉപയോഗിച്ച് കടത്താനായിരുന്നു ശ്രമമെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. ശനിയാഴ്ച രാവിലെ രാംഗഡ് സെക്ടറിലെ നാരായൺപൂർ മേഖലയിലും ബിഎസ്എഫ് പരിശോധന നടത്തി.
Discussion about this post