ഡല്‍ഹി: വിജയ് മല്യ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്ന് പാസ്പോര്‍ട്ട് കൈമാറണമെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി.വിജയ് മല്യയുടെ അഭിഭാഷകന്റെ നിലപാട് അറിഞ്ഞ ശേഷമായിരിയ്ക്കും മറ്റ് നടപടികളെ കുറിച്ച് തീരുമാനിയ്ക്കുകയെന്നും റോത്താഗി പറഞ്ഞു. ഇത്തരം കേസുകളില്‍ അഭിഭാഷകന് ഹാജരായാന് മതിയാകും. മല്യയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും റോത്താഗി അഭിപ്രായപ്പെട്ടു.
ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 900 കോടി രൂപയുടെ വായ്പെയെടുത്ത് തിരിച്ചടയ്ക്കാത്തതിനുള്ള തട്ടിപ്പ് കേസ് അടക്കം നിരവധി കേസുകള്‍ വിജയ് മല്യയ്ക്കെതിരെ ഉണ്ട്. 17 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കമുള്ള മല്യയുടെ കമ്പനി വായ്പ എടുത്തിരിയ്ക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ് മല്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. ഹൈദരാബാദ് കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. താന്‍ മുങ്ങിയതല്ലെന്നും എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലേയ്ക്ക് വന്നാല്‍ ശരിയാവില്ലെന്നുമാണ് മല്യ പറയുന്നത്.
Discussion about this post