ന്യൂഡൽഹി : കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉടൻതന്നെ ജയിലിനകത്താകും എന്ന് അരവിന്ദ് കെജ്രിവാൾ. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിലിൽ നിന്നും ഇറങ്ങിയശേഷം നടത്തിയ പ്രസ്താവനയിലാണ് കെജ്രിവാൾ ഇക്കാര്യം സൂചിപ്പിച്ചത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും തന്റെ അതേ അവസ്ഥ തന്നെ വരും എന്നും കെജ്രിവാൾ സൂചിപ്പിച്ചു.
അരവിന്ദ് കെജ്രിവാളിനെ ജയിലിൽ അടച്ചതിലൂടെ ആരെ വേണമെങ്കിലും തനിക്ക് ജയിലിൽ അടയ്ക്കാം എന്ന സന്ദേശമാണ് മോദി നൽകുന്നത്. എല്ലാ നേതാക്കന്മാരെയും ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമം. മോദിയുടെ അടുത്ത ലക്ഷ്യം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. മോദി വീണ്ടും ജയിച്ചു കഴിഞ്ഞാൽ രണ്ടുമാസത്തിനകം തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാറ്റും” എന്നും അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു.
തന്നെ ജയിലിൽ അടച്ചത് പോലെ ഇപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയെ ജയിലിൽ ആക്കാനുള്ള ശ്രമത്തിലാണ് മോദി. അതുകഴിഞ്ഞാൽ മമതയും തേജസ്വി യാദവും ഉദ്ധവ് താക്കറെയും ആയിരിക്കും ജയിലിൽ പോകുന്നത്. ബിജെപിയിൽ ഉള്ളവരെല്ലാം അഴിമതിക്കാരാണ്. എന്നിട്ടും അഴിമതിക്കെതിരെയാണ് പോരാട്ടം എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. എല്ലാ നേതാക്കളെയും നശിപ്പിച്ചുകൊണ്ട് താനാണ് വലിയ ആൾ എന്ന് കാണിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത് എന്നും അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി.
Discussion about this post