കൊച്ചി: ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ താന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് മാതൃഭൂമി സ്പെഷന്‍ കറസ്പോണ്ടന്റും കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീന്ദ്രന്റെ ഭാര്യയുമായ ലേബി സജീന്ദ്രന്. തനിക്കെതിരെ ഉയര്‍ത്തിയ ശബ്ദരേഖ പല ദിവസങ്ങളിലായി പല വിഷയങ്ങളില്‍ സംസാരിച്ചതാണെന്നും ഉവ അടര്‍ത്തിയെടുത്ത് കൃത്രിമമമായി തയ്യാറാക്കിയിരിക്കുന്നതാണെന്നും വിശദീകരിച്ചു കൊണ്ടാണ് ലേബി സജീന്ദ്രന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രഖ്യാപനം. ഞാന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകായണെന്നും, ഈ തൊഴില്‍ ചെയ്യാന്‍ യോഗ്യയല്ല എന്നും ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുറത്ത് വിട്ട ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദം തന്നെയാണെന്ന് ലേബി സജീന്ദ്രന് സമ്മതിച്ചിരുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ബെന്നിച്ചേട്ടന്…വാഴക്കന് സാര്‍ ..രാജന് ചേട്ടന് ..കാരിപ്ര ചേട്ടന്.. നിബു ചേട്ടന്…. എം.എസ് എബ്രാഹം സാര്‍.. ജബ്ബാര്‍ ഇക്ക.. ജോയ് സാര്‍ … ജയന്… സക്കീറിക്ക… നിങ്ങളെല്ലാവരും.. ശ്രീനിജനുമായി കാണുണ്ടെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. ഞാന്‍ പല ദിവസങ്ങളിലായി പല വിഷയങ്ങളില്‍ സംസാരിച്ചതാണ് വാക്കുകളും വാചകങ്ങളും അടര്‍ത്തിയെടുത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കി കൃത്രിമമായി തയ്യാറാക്കിയിരിക്കുന്നത്. സമാദരണീയനായ ശ്രീ.ടി.എച്ച് മുസ്തഫ യ്ക്കെതിരെ ഞാന്‍ മനസുകൊണ്ടു പോലും മോശം വിചാരിച്ചിട്ടില്ല. ഈ ഫാബ്രിക്കേറ്റഡ് ശബ്ദ രേഖ ഉപയോഗിച്ച് എന്തിനാ ഫൈസല്‍..ജിബീ… ഇങ്ങനെ വാര്‍ത്ത കൊടുത്തത്? ഞാന്‍ എന്റെ മാധ്യമ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി തൊഴില്‍ ചെയ്യാന്‍ ഞാന്‍ യോഗ്യയല്ല. പ്രിയ ബിജു…. പങ്കജ് എന്നു വിളിക്കുന്ന ഒരാളാണ് ശ്രീനിജനെ എനിക്കെതിരെ തെറ്റിദ്ധരിപ്പിച്ചതെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. നിങ്ങളെപ്പോലെ ഔന്നത്യമുള്ള ഒരു മാധ്യമ പ്രവര്‍ത്തകനെ തെറ്റിദ്ധരിച്ചതില്‍ എന്നോടു പൊറുക്കുക. നിങ്ങളുടെ കീഴില്‍ ജോലി ചെയ്ത കാലമാണ് ഞാന്‍ ഏറ്റവും ക്രിയേറ്റീവ് ആയത്. ബെന്നിച്ചേട്ടന്.. വാഴയ്ക്കന് സാര്‍.. ടി. എച്ച് സാര്‍ ..എന്നോടു തോന്നുന്ന നീരസം സജീന്ദ്ര നോട് ഉണ്ടാവരുതേ…ഒരു പാവമാണ്. ഇതൊന്നും ആ പാവം അറിഞ്ഞിട്ടില്ല..
[fb_pe url=”https://www.facebook.com/leby.sajeendran/posts/991413487620502?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/leby.sajeendran/posts/991399384288579″ bottom=”30″]
Discussion about this post