കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനെ കുഴപ്പത്തിലാക്കി പ്രസംഗം പരിഭാഷ ചെയ്ത സഖാവ് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നു. മലയാളം കുറച്ച് അറിയാവുന്ന വൃന്ദാ കാരാട്ട് പരിഭാഷകന്റെ തെറ്റുകള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയെങ്കിലും പരിഭാ ചെയ്യാനുള്ള പ്രാഥമിക കഴിവ് പോലുമില്ലാത്ത ആളാണ് പരിഭാഷകന്‍ എന്ന് വീഡിയൊവില്‍ വ്യക്തമാണ്. ദ വുമണ്‍ ഓഫ് കേരള എന്നതിന് കേരളത്തിലെ കൊലപാതകികള്‍ എന്ന നിലയിലാണ് പരിഭാഷയുടെ പോക്ക്.
നരേന്ദ്രമോദിയുടെ ഹിന്ദി പരിഭാഷ ചെയ്തത ബിജെപി നേതാവ് കെ സുരേന്ദ്രനെ സിപിഎം സൈബര്‍ പോരാളികള്‍ രൂക്ഷമായി ട്രോളിയിരുന്നു. നേരത്തെ പലതവണ മോദിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്ത് അനുഭവ പരിചയമുള്ള സുരേന്ദ്രന്‍ സംഭവിച്ച അബദ്ധം ആഘോഷിച്ചവര്‍ക്കെതിരെ സഖാവിന്റെ പരിഭാഷ വീഡിയൊ ആയുധമാക്കിയിരിക്കുകയാണ് ബിജെപി അനുകൂലികള്‍.
വീഡിയൊ കാണുക-
https://youtu.be/hfEiqWg2L4I
Discussion about this post