പാരീസ്: ബ്രിട്ടീഷ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് യൂറോയില്‍ വെയ്ല്‍സിനും ഇംഗഌിനും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി വെയ്ല്‍സും സ്ളോവേനിയയുമായി സമനില പിടിച്ച് ഇംഗ്ലണ്ടും അടുത്ത റൗണ്ടിലേക്ക് കടന്നു.
രണ്ടു ജയവുമായി ഗ്രൂപ്പ് ജേതാക്കളായിട്ടാണ് വെയ്ല്‍സ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. രണ്ടു സമനിലയും വെയ്ല്സിനെതിരേയുള്ള ജയവുമായി ഇംഗഌ് രണ്ടാം സ്ഥാനക്കാരായും രണ്ടാം റൗണ്ടില്‍ കടന്നു.
1958 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീലിനോട് പരാജയപ്പെട്ട് പുറത്തായ ശേഷം ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ വെയ്ല്‍സ് വിജയം നേടുന്നത് ഇതാദ്യമാണ്. യോഗ്യത നേടിയ ആദ്യ യൂറോയില്‍ തന്നെ നോക്കൗട്ട് റൗണ്ടില്‍ കടക്കാനും വെയ്ല്‍സിന് കഴിഞ്ഞു
മറുവശത്ത് നോക്കൗട്ട് റൗണ്ടില്‍ കടന്നെങ്കിലും ഗോളടിക്കാന്‍ കഴിയാതെ പരുങ്ങുകയാണ് ഇംഗഌ്. സ്ളോവേനിയയ്ക്കെതിരേയും അവര്‍ സമനിലയില്‍ കുരുങ്ങി. ഗോള്‍രഹിത സമനിലയിലായിരുന്നു കളി അവസാനിച്ചത്്.
Discussion about this post