മെമ്മറീസിനു ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന റിവഞ്ച് ഡ്രാമ ‘ഊഴ’ത്തിന്റെ ടീസര്‍ പുറത്തെത്തി. 1 മിനിറ്റ് 15 സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. ‘പ്രതികാരത്തിന് അനേക മുഖങ്ങളുണ്ട്’ എന്നാണ് ടീസറിന്റെ ടാഗ്ലൈന്.
നീരജ് മാധവ്, ഇര്‍ഷാദ്, ബാലചന്ദ്രമേനോന്, കിഷോര്‍ സത്യ, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്ന പവിത്രന് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാംദത്ത് സൈനുദ്ദീനാണ്. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്ന് ഫൈന്‍ ട്യൂണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ‘ഊഴം’ നിര്‍മ്മിക്കുന്നത്.
2013-ല്‍ പുറത്തിറങ്ങിയ മെമ്മറീസാണ് ഇതിന് മുന്‍പ് പൃഥ്വിയും ജീത്തു ജോസഫും ഒന്നിച്ച ചിത്രം. തന്റെ വ്യക്തിപരമായ വേദനകളില്‍ നിന്ന് മോചനം നേടാന്‍ മദ്യത്തില്‍ അഭയം തേടുന്ന പൊലീസ് ഓഫീസര്‍ സാം അലക്സായിരുന്നു ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രം.
Discussion about this post