ഡല്‍ഹി :ലോക മനസാക്ഷിയെ നടുക്കിയ ഡല്‍ഹി കൂട്ട മാനഭംഗക്കേസിലെ പെണ്‍കുട്ടിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്താവനയുമായി കേസിലെ പ്രതികളിലൊരാള്‍.ബിബിസിയുടെ ഡോക്യുമെന്ററിക്കായി നടത്തിയ അഭിമുഖത്തില്‍ പ്രതിയായ മുകേഷ് സിംഗാണ് പെണ്‍കുട്ടിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് സമ്മതിച്ചിരുന്നെങ്കില്‍ അവളെ കൊലപ്പെടുത്തില്ലായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്.
ലോകത്ത് ബലാത്സംഗം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ ആണുങ്ങള് അല്ലെന്നും. ബലാത്സംഗം ചെയ്യപ്പെടാതിരിക്കേണ്ടതിന്റെ ഉത്തരവാദിത്തം പെണ്ണുങ്ങള്ക്കാണെന്നും ഇയാള്‍ പറയുന്നു. ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ കൊലപാതകം ആക്സിഡന്റാണെന്നാണ് ഇയാള്‍ പറയുന്നത്. ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അവള് എതിര്‍ത്തതുകൊണ്ടാണ് കൊലപ്പെടുത്തിയത്. ബലാത്സംഗത്തിന് അനുവദിച്ചിരുന്നെങ്കില്‍ അവളുടെ കൂടെയുള്ളവനെ മാത്രമേ ഉപദ്രവിക്കുകയുള്ളായിരുന്നു .മാന്യരായ പെണ്‍കുട്ടികള്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം റോഡില്‍ കറങ്ങി നടക്കില്ല. പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത് വീട്ടു ജോലിയാണ്. രാത്രിയില്‍ കറങ്ങിനടത്തവും ഡിസ്കോയ്ക്ക് പോകലുമല്ല പെണ്ണുങ്ങള്‍ക്ക് പറഞ്ഞിരിക്കുന്നത്.ലോകത്ത് ആക 20 ശതമാനം സ്ത്രീകളെ നല്ലവരായുള്ളെന്നും പ്രതി അഭിമുഖത്തില്‍ പറയുന്നു.
2012 ഡിസംബര്‍ 16നാണ് ലോകത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗം നടന്നത്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യമൊട്ടാകെ നടന്നത്. കേസില്‍ പ്രതികളായ രാം സിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന് ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.
Discussion about this post