ഡല്‍ഹി :ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്താവന നടത്തിയ പ്രതിയെ അനുവാദമില്ലാതെ അഭിമുഖം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.അഭിമുഖത്തിന്റെ ഭാഗങ്ങള്‍ പുറത്തു വിട്ടതിന് തിഹാര്‍ ജയിലധികൃതരും , ബിബിസി ചാനലിനും പരിപാടിയുടെ സംവിധായകന് ലെസ്ലി യുഡ്വിനും നോട്ടീസയച്ചു.
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന വിധത്തിലാണ് പ്രതി മുകേഷ് സിംഗ് ബിബിസിയുടെ അഭിമുഖത്തില്‍ പറഞ്ഞത്.മിണ്ടാതെ സഹിച്ചിരുന്നെങ്കില്‍ അവളെ കൊല്ലാതെ വിടുമായിരുന്നു. രാത്രി ഒമ്പത് മണിക്ക് പുറത്തിറങ്ങി നടക്കുന്ന പെണ്‍കുട്ടി കുലീനയാണെന്ന് താന്‍ കരുതുന്നില്ല. ബലാത്സംഗത്തിന് പകുതി ഉത്തരവാദിത്തം കൊല്ലപ്പെട്ട പെണ്കുട്ടിക്കുമുണ്ടെന്നാണ് മുകേഷ് പറഞ്ഞത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷവും പെണ്‍കുട്ടിയെ അപമാനിച്ചുകൊണ്ടുളള പ്രതി മുകേഷ് സിംഗിന്റെ പ്രതികരണം രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.
Discussion about this post