ഹൈദരാബാദ് : ഹൈദരാബാദിലെ പ്രശസ്ത ദുര്ഗ്ഗാക്ഷേത്രമായ ലാല്‍ ധര്വാസയില് ദര്‍ശനം നടത്തി ഇന്ത്യന്‍ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു. രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ പിവി സിന്ധു ഭഗവതിക്ക് പട്ടുവസ്ത്രം സമര്‍പ്പിച്ചു.
പാരമ്പര്യവേഷമായ സാരി ധരിച്ച് മാതാപിതാക്കളായ പി.വി രമണ, പി വിജയ എന്നിവര്‍ക്കൊപ്പമാണ് സിന്ധു എത്തിയത്. ഭഗവതിയുടെ അനുഗ്രഹത്തിനായി എല്ലായിപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ടെന്നും എല്ലാവരുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കാറുണ്ടെന്നും സിന്ധി മാധ്യമങ്ങളോട് പറഞ്ഞു.
സിന്ധുവിന്റെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇതിനം വൈറലായിട്ടുണ്ട്.
Discussion about this post