മുംബൈ :മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ മുസ്ലീംകള്‍ക്കുള്ള അധികസംവരണം റദ്ദാക്കിക്കൊണ്ട് നിയമം കൊണ്ടുവന്നു. സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള അഞ്ചുശതമാനം അധിക സംവരണമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കിയത്.കഴിഞ്ഞ എന്‍സിപി-കോണ്‍ഗ്രസ് മന്ത്രിസഭയുടെ തീരുമാനമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് മുസ്ലിംകള്ക്ക് ജോലി സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്.
മറാത്തകള്‍ക്ക് പതിനാറു ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തിയിരുന്നു. മറാത്തകളുടെ ജോലി സംവരണം തുടരുമെന്നും ഫട്നാവിസ് പറഞ്ഞു. മറാത്തകള്‍ക്ക് സാമൂഹികമായി പിന്നാക്കം നില്ക്കുന്ന വിഭാഗം എന്ന പേരിലും മുസ്ലിംകള്ക്കായി പ്രത്യേക പിന്നാക്ക വിഭാഗം എന്ന പേരിലുമാണ് സംവരണം നല്‍കിയിരുന്നത്.
തെരഞ്ഞെടുപ്പു സമയത്ത് നടത്തിയ പ്രഖ്യാപനം നടപ്പാക്കുന്നത് ബോംബെ ഹൈക്കോടതി തടഞ്ഞിരുന്നു. സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചെങ്കിലും ഇടപെടാന്‍ തയാറായതുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉത്തരവ് നടപ്പാക്കാനുളള സമയമായപ്പോഴാണ് മുസ്ലിംകളുടെ സംവരണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞദിവസം സംസ്ഥാനത്ത് സര്‍ക്കാര്‍ ബീഫ് നിരോധിച്ചിരുന്നു. ബീഫ് വില്‍ക്കുന്നതും കൈവശം വയ്ക്കുന്നവര്‍ക്കും ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post