ഡല്‍ഹി: വെള്ളിയാഴ്ച ( നവംബര്‍ 11) അര്‍ദ്ധ രാത്രി വരെ ദേശീയ പാതകളിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം ജനങ്ങള്‍ക്ക് ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
സുഗമമായ ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പിരിവ് നവംബര്‍ 11 അര്‍ദ്ധരാത്രി വരെ നിര്‍ത്തലാക്കുകയാണെന്ന് നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു.
Discussion about this post