വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് രണ്ട് കണ്ടെയ്നര്‍ വ്യാജ കറന്‍സി നോട്ടുകള്‍ എത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി വിഎസ് അച്ചുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ട് കണ്ടെയ്നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്ത് എത്തിയെന്നും അത് അപ്രത്യക്ഷമായെന്നുമാണ് സുരേഷ് പറയുന്നത്. ഇക്കാര്യം അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് പൊന്നൂസ് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് അഭിപ്രായപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച് എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം സുരേഷ് ചൂണ്ടിക്കാട്ടുന്നത്.
500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അടച്ചാക്ഷേപിക്കാന്‍ താനില്ലെന്ന് സുരേഷ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്ത് ഒരു സമാന്തര സാമ്പത്തിക മേഖല രൂപപ്പെട്ടിട്ടുണ്ട് എന്നത് സ്പഷ്ടമാണെന്നും ഈ സാമ്പത്തിക ഇടപെടല്‍ രാജ്യത്തെ വ്യാജ കച്ചവടക്കാരെയും കള്ളപ്പണക്കാരെയും വന്‍ തോതില്‍ ബാധിക്കുമെന്ന് നിസ്തര്‍ക്കം പറയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തെ പൊതു മേഖലാ ബാങ്കുകളും ന്യൂ ജനറേഷന് ബാങ്കുകളും സഹകരണ ബാങ്കുകളും ശുദ്ധീകരിക്കപ്പെടുമെന്ന് ഉറപ്പാണെന്നും സുരേഷ് അഭിപ്രായപ്പെടുന്നു.
സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ധന തത്വ ശാസ്ത്രത്തില്‍ കഷ്ടിച്ച് പാസായി ബിരുദമെടുത്ത ഒരു ധന ധത്വ വിധക്തനാണ് ഞാന്‍ .പക്ഷെ ഇപ്പോള്‍ കേന്ദ്ര ഗവ : എട്ടാം തിയതി പ്രഖ്യാപിച്ച സര്‍ജിക്കല്‍ എക്കൊണോ മിക് സ്ട്രയ്ക് എങ്ങനെ നമ്മുടെ സാമ്പത്തിക മേഖലയ്ക്കു ഗുനകരകമാകും എന്ന് നമുക്ക് കാത്തിരുന്നു കാണാം സാധാരണ ക്കാരെ ഇത് കുറെയൊക്കെ ബാധിച്ചു തുടങ്ങിയത്തിന്റെ ലക്ഷണം രണ്ടാം ദിനത്തില്‍ കണ്ടു തുടങ്ങി ..ബാങ്കുകളിലെ ജീവനക്കാരുടെ ദയനീയ സ്ഥിതി വേറെയും.. കേരള ധന മന്ത്രി ഡോക്ടര്‍ ഐസക്ക് സഖാവ് പറഞ്ഞ പോലെ അടച്ചാക്ഷേപിക്കാന്‍ എന്തായാലും ഇല്ല ..
ഒരു കാര്യം സ്പഷ്ടമാണ് നമ്മുടെ രാജ്യത്ത് ഒരു സമാന്തര സാമ്പത്തിക മേഖല രൂപപ്പെട്ടിട്ടുണ്ട് എന്നത് . .
കഴിഞ്ഞ എല്‍ ഡീ എഫ്ഫ് ഭരണ കാലത്ത് ഇന്റെലിജെന്‍സ് എ ഡീ ജീ പീ ആയിരുന്ന ശ്രീ ജേക്കബ് പുന്നൂസ് നല്കിയ ഒരു റിപ്പോര്‍ട്ടില്‍ രണ്ടു കണ്ടയ്നെര്‍ വ്യാജ കരെന്സി കൊച്ചി തുറമുഖത്ത് എത്തിയെന്നും അത് അപ്രത്യക്ഷമായെന്നും ഉള്ള ഒരു റിപ്പോര്‍ട്ട് ..ചില മാധ്യമങ്ങള്‍ എങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്
ഈ സാമ്പത്തിക ഇടപെടലില്‍ ഒരു കാര്യം തീര്‍ച്ച രാജ്യത്തെ വ്യാജ കച്ചവടക്കാരെയും കള്ള പണക്കാരെയും ഇത് വന്‍തോതില്‍ ബാധിക്കും എന്നത് നിസ്തര്‍ക്കം .
പക്ഷെ പ്രഥാനമന്ത്രി അംബാനിയെയും അധാനിയെയും പ്രീതി പ്പെടുത്തുന്ന നയം ജനങ്ങളില്‍ വലിയ സംശയം ഉണ്ടാക്കിയിട്ടുണ്ട് പ്രതേകിച്ചും അംബാനിയുടെ ജീയോ മൊബൈല്‍ പരസ്യത്തില്‍ നമ്മുടെ പ്രഥാന മന്ത്രി നേരിട്ട് എത്തി നമ്മെ ഞെട്ടിച്ച സ്ഥിതിക്ക് .
നമ്മുടെ രാജ്യത്തെ പൊതു മേഖല ബാങ്കുകളും ന്യൂ ജെനെരഷന് ബാങ്കുകളും സഹകരണ ബാങ്കുകളും ശുധീകരിക്കപ്പെടുമെന്ന്ഉറപ്പ്..രാജ്യത്തിന് ഗുണകര മാകുമെങ്കില് ഈ സര്‍ജിക്കല്‍ എക്കൊണോമിക് സ്ട്രയ്ക് അന്കീകരിക്കുന്നതില് നമ്മുടെ ഇഗോയോ കേവല രാഷ്ട്രീയ സങ്കുചിതത്വമോ തടസ്സമാവരുത്..രാജ്യ താല്പര്യം മുന്നില്‍ വരുമ്പോള്‍ പ്രധാന്ന്യം അതിനു തന്നെ ആവണം . ..
വാല്‍കഷ്ണം ( നമ്മുടെ പുരക്ചി തലൈവി ഈ നോട്ടു മാറ്റം അറിയാത്തതു ഭാഗ്യം )
Discussion about this post