ആര്‍എസ്എസ് അക്രമങ്ങളെന്നാരോപിച്ച് പാര്‍ലമെന്റില്‍ കത്തികയറിയ സിപിഎം നേതാവും എംപിയുമായി കെ.കെ രാഗേഷിന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ തിരുത്ത്. കണ്ണൂരില്‍ ആര്‍എസ്എസ് നടത്തുന്ന അക്രമങ്ങളെക്കുറിച്ച് രാഗേഷ് സംസാരിച്ചപ്പോഴാണ് തിരുത്തുമായി കുര്യന് എത്തിയത്.
ആര്‍എസ്എസ് മാത്രമല്ല കണ്ണൂരില്‍ കൊലപാതകം നടത്തുന്നതെന്നായിരുന്നു പി.ജെ കുര്യന്റെ ഓര്‍മ്മപ്പെടുത്തല്‍. ഇരുവിഭാഗങ്ങളും കൊലപാതകം നടത്തുന്നുണ്ട്. താന്‍ പത്രം വായിക്കുന്നയാളാണ്. എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്നും പി.ജെ. കുര്യന് പറഞ്ഞു
. ആര്‍എസ്എസ് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നുവെന്നായിരുന്നു രാഗേഷിന്റെ പ്രസ്താവന.
Discussion about this post